LatestNationalNewsNewsNews in Brief

തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയം

By Web Desk

മര്‍നാഥ് യാത്ര ആരംഭിക്കാന്‍ ഒരാഴ്ച്ച മാത്രം ബാക്കിനിൽക്കെ കാശ്‌മീർ താഴ്‌വരയിൽ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. തീര്‍ത്ഥാടന യാത്രക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ലഷ്‌കര്‍ ഇ തൊയ്ബ , ഹിസ്ബുള്‍ മുജാഹിദ്ദീന്‍ , ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരവാദ സംഘടനകളില്‍ നിന്ന് പരിശീലനം ലഭിച്ച മുന്നൂറോളം ഭീകരര്‍ കശ്മീരില്‍ സജീവമാണെന്നും , തീര്‍ത്ഥാടന യാത്രക്ക് നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് സുരക്ഷ കര്‍ശനമാക്കാന്‍ സുരക്ഷാ സേനകള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കാനുള്ള നടപടി സൈന്യം ആരംഭിച്ചിട്ടുണ്ട് . അതേസമയം അമര്‍നാഥ് യാത്രക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അറിയിച്ചു .

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close