LatestNewsNews in BriefWorld

പാക് ഭീകരർ ഇന്ത്യയെ ആക്രമിച്ചേക്കാം; ആക്രമണം ലോകരാജ്യങ്ങൾ ഭയക്കുന്നു: അമേരിക്ക

By International Desk

ന്ത്യയിൽ പാക് ഭീകരർ ആക്രമണം അഴിച്ച് വിട്ടേക്കുമെന്ന് ലോകരാജ്യങ്ങൾ ഭയക്കുന്നതായി അമേരിക്ക. ഭീകരാക്രമണം കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ സുരക്ഷ കർശനമാക്കി.

യു.എസ് പ്രതിരോധ വകുപ്പിന്റെ ഏഷ്യ പോളിസി വിഭാഗം തലവൻ റാൻഡൽ ഷ്രിവർ ആണ് മുന്നറിയിപ്പ് നൽകിയത്. പാക് ഭീകരസംഘടനകൾ ഇന്ത്യയെ ലക്ഷ്യം വയ്‌ക്കുന്നുണ്ട്.

എന്നാൽ അത്തരത്തിലുള്ള പാകിസ്ഥാന്റെ നീക്കങ്ങളെ ചൈന പിന്തുണയ്ക്കുമെന്ന് കരുതുന്നില്ല. കശ്‌മീർ വിഷയത്തിൽ പാകിസ്ഥാന് ചൈന നൽകിയത് രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണയാണ്.

കശ്‌മീരിന്റെ പേരിൽ രക്തച്ചൊരിച്ചിലിനു ചൈന ആഗ്രഹിക്കുന്നില്ലെന്നാണു വിശ്വാസമെന്നും ഷ്രിവർ മാധ്യമങ്ങളോടു പറഞ്ഞു. ചൈന പല അന്താരാഷ്ട്ര വേദികളിലും പാകിസ്ഥാന് അനുകൂലമായി സംസാരിച്ചിട്ടുണ്ട്.

ചൈനയുടെ പൂർണ പിന്തുണ അവകാശപ്പെട്ട് പാകിസ്ഥാൻ രംഗത്തെത്തിയെങ്കിലും ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിൽ അന്താരാഷ്ട്ര പിന്തുണ നേടാൻ കഴിഞ്ഞില്ല.

പാകിസ്ഥാനുമായി ചൈനയ്ക്കു ദീർഘകാലങ്ങളായുള്ള ബന്ധമാണ്. ചൈന ഇന്ത്യയുമായി പലകാര്യങ്ങളിലും മത്സര സ്വഭാവം പിന്തുടരുന്ന രാജ്യമാണ്- ഷ്രിവർ പറഞ്ഞു.

 

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close