LatestNationalNewsNews in Brief

ഗുജറാത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോട്ടുകള്‍ കണ്ടെത്തി; ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതെന്ന് സൈന്യം, രാജ്യം കനത്ത ജാഗ്രതയില്‍

By web desk

ക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിപ്പ്. ഗുജറാത്തിലെ കച്ച് മേഖലയിലെ സര്‍ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

എന്തും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് കരസേനയുടെ ദക്ഷിണ കമാന്‍ഡ് മേധാവി ലഫ്.ജനറല്‍ എസ്.കെ സെയിനി അറിയിച്ചു. സൈന്യം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചയും ഗുജറാത്ത് തീരംവഴി തീവ്രവാദികള്‍ നുഴഞ്ഞുകയറിയേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുറമുഖങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.

നേരത്തെ, ഭീകരന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്നെന്നും ഇന്ത്യയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ സൈനിക വിന്യാസം കൂട്ടിയെന്നും സൂചനകളുണ്ടായിരുന്നു.ഇതിനു പിന്നാലെ ജമ്മു കശ്മീര്‍, രാജസ്ഥാന്‍ അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കുകയും എന്തും നേരിടാന്‍ തയാറാകാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close