KeralaLatestNationalNewsNews in Brief

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി; ഇനി നാട്ടിലേക്ക് മടങ്ങാം

By web desk

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായി യു എ ഇയിലെ അജ്മാന്‍ കോടതിയില്‍ ഉണ്ടായിരുന്ന ചെക്ക് കേസ് തള്ളി. പരാതിക്കാരനായ നാസില്‍ അബ്ദുള്ള കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണക്കിലെടുത്താണ് കോടതിയുടെ നടപടി. തുഷാറിന്റെ പാസ്‌പോര്‍ട്ടും കോടതി തിരിച്ചു നല്‍കി. തിങ്കളാഴ്ച തന്നെ തുഷാര്‍ നാട്ടിലേക്കു തിരിച്ചു പോവുമെന്നാണു റിപ്പോര്‍ട്ടുകള്‍.

തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ കേസിലായിരുന്നു അജ്മാനില്‍ തുഷാര്‍ അറസ്റ്റിലായത്. പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടലിലും 10 ലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുകയിലും ഉടന്‍തന്നെ തുഷാറിനു ജാമ്യം ലഭിച്ചു. പാസ്‌പോര്‍ട്ട് പിടിച്ചുവച്ചിരിക്കുന്നതിനാല്‍ തുഷാറിനു യുഎഇ വിടാനായില്ല. തുഷാറിനെതിരെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് നിരീക്ഷിതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്‌പോര്‍ട്ട് തുഷാറിന് തിരിച്ചുനല്‍കി.

ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന യുഎഇ സ്വദേശിയുടെ പരാതിയിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു പരാതി.

ഓഗസ്റ്റ് 21- രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു ആരോപണം.

അതേസമയം, പരാതിക്കാരനായ നാസില്‍ അബ്ദുള്ള ദുബായ് കോടതിയിലും തുഷാറിനെതിരേ സിവില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അജ്മാന്‍ പോലീസില്‍ നല്‍കിയ പരാതിക്കു പുറമേയാണിത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. തുഷാറില്‍നിന്നു കരാര്‍ പ്രകാരം കിട്ടാനുള്ള തുക ലഭിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നാസില്‍ അബ്ദുള്ളയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണു ദുബായ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നത്. യുഎഇയില്‍ കേസ് കൊടുക്കാന്‍ നാസില്‍ അബ്ദുള്ള മറ്റൊരാളില്‍നിന്നു ചെക്ക് സംഘടിപ്പിച്ചു എന്ന തരത്തിലാണു ശബ്ദരേഖയില്‍ വ്യക്തമാകുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close