KeralaLatestNewsNews in Brief

കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാലുപേര്‍ മരിച്ചു

By web desk

തൃശൂര്‍ കൊറ്റനല്ലൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54), മകള്‍ പ്രജിത (29) , ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്. തുമ്പൂര്‍ അയ്യപ്പന്‍കാവില്‍ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തുമ്പുര്‍ വെള്ളാങ്ങല്ലൂര്‍ റോഡില്‍ കോണ്‍ഗ്രസ് ഓഫീസിന് സമീപമായിരുന്നു സംഭവം. വെളളാങ്ങല്ലൂര്‍ ഭാഗത്തുനിന്നുവന്ന കാര്‍ നിയന്ത്രണംവിട്ട് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും സുബ്രനും ബാബുവും വിബിനും രാത്രി തന്നെ മരിച്ചു. തൃശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രജിത പുലര്‍ച്ചെയാണ് മരിച്ചത്.

ഇരിങ്ങാലക്കുട സ്വദേശി ഓടിച്ച കാറാണ് ഇടിച്ചതെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഡ്രൈവറേയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തു. പൈങ്ങോട്-വള്ളിവട്ടം സ്വദേശികളായ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ് മാളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരുളുടെ നില ഗുരുതരമാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close