Uncategorized

പ്രേക്ഷകരോട്…

നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങൾ

ടിവി സംസ്‌കാരയെന്ന പുതിയൊരു ചാനല്‍ അണിയറയില്‍ തയ്യാറാവുമ്പോള്‍ പ്രേക്ഷകരുടെ അഭിരുചികള്‍ എന്താണെന്നറിയാൻ ഞങ്ങള്‍ക്ക് ഏറെ താല്പര്യമുണ്ട്. ആ അഭിരുചികളെ ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ ബഹുമാനിച്ചംഗീകരിച്ചുകൊണ്ടല്ലാതെ ടിവി സംസ്‌കാരയ്ക്ക് മുന്നോട്ടുപോകാനാവില്ല. പുതിയൊരു ദൃശ്യസംസ്‌കാരത്തിന്റെ പാതയിലൂടെ പ്രയാണം ആരംഭിക്കുന്ന ടിവി സംസ്‌കാര ഏതുവിധത്തിലായിരിക്കണം പ്രേക്ഷകരിലേയ്ക്ക് എത്തേണ്ടതെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉത്തമബോധ്യമുണ്ടെങ്കിലും ബഹുമാന്യരായ പ്രേക്ഷകരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അധികമൂല്യമുണ്ട്.

ഈ പുതിയ ചാനലില്‍ നിന്നും എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? ഒപ്പം, എന്തൊക്കെ ഉണ്ടാവരുതെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഈ രണ്ട് ചോദ്യങ്ങളില്‍ ഊന്നിക്കൊണ്ട് പ്രിയ പ്രേക്ഷകര്‍ ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ഏതൊക്കെ തരത്തിലുളള പ്രോഗ്രാമുകള്‍ തുടങ്ങണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?

പ്രോഗ്രാമുകളുടെ ഉള്ളടക്കം എന്തായിരിക്കണം?

വാര്‍ത്താവതരണം, വാര്‍ത്താവതരണ ശൈലി എന്നിവയുടെ കാര്യത്തില്‍ ടിവി സംസ്‌കാരയുടെ ന്യൂസ് ടീം ഏതു തരത്തിലാവണമെന്നാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്?

നിങ്ങളുടെ മൂല്യവത്തായ നിര്‍ദ്ദേശങ്ങള്‍ ഞങ്ങളെ അറിയിക്കുക.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close