KeralaLatestNewsNews in Brief

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; 5 പേര്‍ക്ക് രോഗമുക്തി

By Web desk

സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത് 24 പേർക്ക്. അഞ്ചുപേരുടെ ഫലം നെഗറ്റീവായി. പാലക്കാട് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  മലപ്പുറം – 4, കണ്ണൂർ -3, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം – രണ്ട് വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ –  ഒന്നു വീതം. ഇങ്ങനെയാണ് പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

തൃശ്ശൂരിൽ രണ്ടുപേർക്കും കണ്ണൂർ,വയനാട്, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.

ഇന്ന് പോസിറ്റീവായതിൽ 12 പേർ വിദേശത്തുനിന്ന് വന്നതാണ്. 11 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നതാണ്; മഹാരാഷ്ട്ര-8, തമിഴ്നാട്-3. കണ്ണൂരിൽ ഒരാൾക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.

ഇതുവരെ 666 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 161 പേർ നിലവിൽ ചികിത്സയിലാണ്. 74,398 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 73,865 പേർ വീടുകളിലും 533 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 156 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇതുവരെ 48,543 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 46,961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 6,090 സാമ്പിളുകൾ ശേഖരിച്ചതിൽ 5,728 എണ്ണം നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോവുകയാണെന്ന് ഇന്നലെ തന്നെ സൂചിപ്പിച്ചിരുന്നു. ലോക്ക്ഡൗണിൽ ചില ഇളവുകൾ വരുത്തി. പക്ഷെ തുടർന്നുള്ള നാളുകളിൽ ചില പ്രത്യേക മേഖലകളിൽ കടുത്ത നിയന്ത്രണം വേണ്ടതായി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close