KeralaLatestNewsNews in Brief

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; നഗരത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് മേയര്‍

By Web desk

തിരുവനന്തപുരം നഗരത്തില്‍ സ്ഥിതി അപകടകരമെന്ന് മേയര്‍ കെ ശ്രീകുമാര്‍. കൊവിഡ് വ്യാപന സാധ്യത നിലനില്‍ക്കെ നഗരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും മേയര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ച അസം സ്വദേശി ജോയി ചെയ്ത സാഫല്യം കോംപ്ലക്‌സ് അടച്ചു. ഒരാഴ്ചത്തേക്കാണ് കോംപ്ലക്‌സ് അടച്ചത്. പാളയം മാര്‍ക്കറ്റിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വശത്തെ ഗേറ്റ് മാത്രമേ തുറക്കുകയുള്ളൂ. മാര്‍ക്കറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക കൗണ്ടര്‍ തുറക്കും. ഓഫീസുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ബസ് സ്റ്റോപ്പുകളിലെ തിരക്ക് നിയന്ത്രിക്കും. സമരങ്ങള്‍ക്കും നിയന്ത്രണം ബാധകമെന്ന് മേയര്‍ അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും നിയന്ത്രണം കൊണ്ടുവരും. എന്നാല്‍ തിരുവനന്തപുരം നഗരമാകെ അടച്ചിടില്ലെന്നും മേയര്‍ അറിയിച്ചു.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 14 പേര്‍ക്കാണ്. ഇതില്‍ അഞ്ച് പേര്‍ ആലപ്പുഴയിലും തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നാല് വീതവും കോട്ടയത്ത് ഒന്നുമാണ് കണക്ക്. ഇതില്‍ തിരുവനന്തപുരത്ത് ആശങ്കയുടെ കണക്കുകളാണ് പുറത്ത് വരുന്നത്. ജില്ലയില്‍ ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോഴാണ് 4 പേരുടെ രോഗ ഉറവിടം എവിടെ നിന്നാണ് എന്ന് വ്യക്തമല്ലാത്തത്. ഇതില്‍ ഒരാള്‍ വി എസ് എസ് സി ഉദ്യോഗസ്ഥനാണ്. ഇവിടെ നിന്നും രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ്. തുമ്പ സ്വദേശിയായ ഒരു 25 കാരന്‍, വഞ്ചിയൂരിലെ ലോട്ടറി വില്‍പ്പനക്കാരന്‍, സാഫല്യം കോംപ്ലക്സിലെ ഒരു അന്യസംസ്ഥാന തൊഴിലാളി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യാത്രാ പശ്ചാത്തലമില്ലാ ഇവര്‍ക്ക് എന്നതാണ് തലസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണമാക്കുന്നത്. ദിവസേന നിരവധി ആളുകള്‍ വന്ന് പോകുന്ന സാഫല്യം കോംപ്ലക്സില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇവിടം അടച്ചിടേണ്ടി വന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close