LatestNewsNews in BriefWorld

രണ്ടര ലക്ഷം പേർ മരിച്ചേക്കാം; വരുന്നത് വേദനാജനകമായ രണ്ടാഴ്ചയെന്ന് ട്രംപ്

By Web desk

‘ഓരോ അമേരിക്കക്കാരനും വരാൻ പോകുന്ന ദുഷ്‌കരമായി ദിവസങ്ങൾ നേരിടാൻ പ്രാപ്‌തരായിരിക്കണം’-ട്രംപ് പറഞ്ഞു. ഏപ്രിൽ 30വരെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നും അദ്ദേഹം ആവർത്തിച്ച് അഭ്യർത്ഥിച്ചു. വൈറ്റ് ഹൗസിൽ നടന്ന പ്രസ് കോൺഫറൻസിൽ സാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാർഗനിർദേശങ്ങൾ പാലിച്ചാലും ഒരു ലക്ഷം മുതൽ 2.4 ലക്ഷം പേർ വരെ മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്. ജനങ്ങൾ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ മരണസംഖ്യ 15 ലക്ഷം മുതൽ 22 ലക്ഷം വരെ ഉയരുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

മൂന്നിലൊന്നു അമേരിക്കക്കാർ ലോക്ക്ഡൗണിൽ കഴിയുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഈ മഹാമാരിയെ നേരിടാൻ നിലവിലുള്ള ഏക വഴിയെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.

“ഒരു മായാജാല വാക്സിനോ ചികിത്സയോ ഇതിനില്ല. നമ്മുടെ മനോഭാവമാണ് ഈ മഹാമാരിയുടെ അടുത്ത 30 ദിവസത്തെ ഗതിനിർണ്ണയിക്കുക” എന്നാണ് കൊറോണ വൈറസ് റെസ്പോൺസ് കോർഡിനേറ്റർ ഡെബോറാഹ് ബിർക്സിന് അമേരിക്കക്കാരോട് പറയാനുള്ളത്.

നിലവിലെ ദുരന്ത ലഘൂകരണ പ്രയത്നങ്ങളെല്ലാം പരിഗണിച്ചാലും അമേരിക്കയിൽ ഒരു ലക്ഷത്തിനും 2.4 ലക്ഷത്തിനും ഇടയിൽ വരെ ആളുകൾ മരിച്ചേക്കാമെന്ന കണക്കുകൾ അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ നിരത്തി.

സൂചിപ്പിച്ച കണക്കുകളിലെ മരണ നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും അതിനുളള പദ്ധതികൾ ഫലം കാണുന്നുണ്ടെന്നും പകർച്ചവ്യാധി സ്പെഷ്യലിസ്റ്റി അന്തോണി ഫൗസി അറിയിച്ചു.

അതേസമയം, അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3800 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 1,64,359 ആയി. ന്യൂയോർക്കിൽ മാത്രം മരണസംഖ്യ 1200 കടന്നു. അരലക്ഷത്തിലേറെ പേർക്കാണ് ന്യൂയോർക്കിൽ രോഗം സ്ഥിരീകരിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close