LatestNewsNews in BriefWorld

ദ്വിദിന സന്ദർശനത്തിനായി ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു; മോദി അടുത്ത സുഹൃത്തെന്ന് ട്രംപ്

By Web desk

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്തെന്ന് യുഎസ് പ്രസിഡന്റ്‍ ഡോണള്‍ഡ് ട്രംപ്. ‘ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം ചേരാനാകുന്നതില്‍ സന്തോഷം. സന്ദര്‍ശനം  ഇതുവരെയില്ലാത്ത വലിയ സംഭവമാകുമെന്നും ‘ ട്രംപ് പറഞ്ഞു.  ഇന്ത്യാസന്ദര്‍ശനത്തിന് പുറപ്പെടും മുന്‍പാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. രണ്ടുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യു.എസില്‍ നിന്ന് പുറപ്പെട്ടു. മേരിലാൻഡിലെ ആൻഡ്രൂസ് എയർഫോഴ്സ് ബേസിൽനിന്നാണ് ഇരുവരും പുറപ്പെട്ടത്.

അതേസമയം, രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി നാളെ എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സ്വീകരിക്കാൻ അഹമ്മദാബാദ് നഗരം ഒരുങ്ങിക്കഴിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നേരിട്ടെത്തി സുരക്ഷ വിലയിരുത്തി. ഭാര്യ മെലാനിയയെ കൂടാതെ മകൾ ഇവാൻക ട്രംപും ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്. ഫെബ്രുവരി 24,25 തിയതികളിലാണ് ട്രംപിന്റെ ഇന്ത്യാസന്ദർശനം. തിങ്കളാഴ്ച ഉച്ചയോടെ അഹമ്മദാബാദിൽ ട്രംപ് വിമാനം ഇറങ്ങും.

ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് ഗുജറാത്ത്-കേന്ദ്രസർക്കാരുകൾ നടത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ നമസ്തേ ട്രംപ് പരിപാടി, ആഗ്രയിൽ താജ്മഹൽ സന്ദർശനം, ഡൽഹിയിൽ നയതന്ത്രചർച്ച എന്നിവയാണ് മുപ്പത്താറു മണിക്കൂർ സന്ദർശനത്തിലെ പ്രധാനപരിപാടികൾ. ചൊവ്വാഴ്ച ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് നയതന്ത്ര ചർച്ചകൾ. രാവിലെ രാജ്ഘട്ടിൽ മഹാത്മാ ഗാന്ധി സമാധിയിൽ പുഷ്പചക്രം സമർപ്പിച്ച ശേഷം രാഷ്ട്രപതി ഭവനിൽ നൽകുന്ന ആചാരപരമായ സ്വീകരണം ട്രംപ് ഏറ്റുവാങ്ങും.

മറ്റെന്നാൾ രാഷ്ട്രപതി ഭവനിൽ ട്രംപിന് നൽകുന്ന വിരുന്നു സൽക്കാരത്തിൽ നിന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദും കോൺഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരിയും വിട്ടുനിൽക്കും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close