KeralaLocalNews

മഹദ്‌ വ്യക്തികളുടെ സാന്നിധ്യത്തില്‍ ടിവി സംസ്‌കാരയുടെ പ്രവര്‍ത്തനത്തിന്‌ പ്രൗഢോജ്ജ്വല തുടക്കം

വേറിട്ട ദൃശ്യസംസ്‌കാരം എന്ന ലക്ഷ്യവുമായി സംപ്രേഷണത്തിനൊരുങ്ങുന്ന സമ്പൂര്‍ണ്ണ സാംസ്‌കാരിക ചാനലായ ടിവി സംസ്‌കാരയുടെ പ്രവര്‍ത്തനത്തിന്‌ മഹദ്‌ വ്യക്തികളുടെ സാന്നിധ്യത്തില്‍ പ്രൗഢമായ തുടക്കം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചാനലിന്റെ പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വ്വഹിച്ചു. തിരുവന്തപുരത്ത്‌ കുമാരപുരത്തെ സ്റ്റുഡിയോ അങ്കണത്തിലായിരുന്നു ഉദ്‌ഘാടനച്ചടങ്ങുകള്‍.

ചാനലിന്റെ സെലിബ്രിറ്റി ചെയര്‍മാന്‍ പത്മശ്രീ മധു ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പ്രൊഡക്ഷന്‍ സ്റ്റുഡിയോ ഉദ്‌ഘാടനം ISRO മുന്‍ ചെയര്‍മാനും ടിവി സംസ്‌കാരയുടെ മുഖ്യരക്ഷാധികാരിയുമായ പത്മവിഭൂഷണ്‍ ജി. മാധവന്‍നായര്‍ നിര്‍വ്വഹിച്ചു. ചാനലിന്റെ ന്യൂസ്‌ പോര്‍ട്ടല്‍ ഉദ്‌ഘാടനം പത്മശ്രീ മധുവും പ്രൊഡക്ഷന്‍ ക്യാമറ സ്വിച്ച്‌ ഓണ്‍ കര്‍മ്മം ഒ. രാജഗോപാല്‍ എം.എല്‍.എയും നിര്‍വ്വഹിച്ചു.

ടിവി സംസ്‌കാര മാനേജിംഗ്‌ ഡയറക്ടര്‍ എസ്‌. ഹരിപ്രസാദ്‌ സ്വാഗതം പറഞ്ഞു. ചാനല്‍ സി.ഇ.ഒ വെട്ടൂര്‍ ജി. ശ്രീധരന്‍ ടിവി സംസ്‌കാരയെ പരിചയപ്പെടുത്തി സംസാരിച്ചു. ചടങ്ങില്‍ ചലച്ചിത്രതാരം ഇന്ദ്രന്‍സ്‌, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, ചാനല്‍ ഡയറക്ടര്‍മാരായ ബാബു മാധവന്‍, മോനി മാത്യു പണിക്കര്‍, അഡ്വ. ആര്‍. അരുണ്‍കുമാര്‍, പി. മോഹന്‍കുമാര്‍, ചീഫ്‌ കോര്‍ഡിനേറ്റര്‍ എ.എം. സത്താര്‍, പി.ആര്‍ സെക്രട്ടറി കലാപ്രേമി ബഷീര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close