News in Brief
ഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധംപാഞ്ചാലിമേട്ടിലെ ഭൂമി കയ്യേറ്റത്തില്‍ പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി; മറ്റൊരു നിലക്കല്‍ സമരത്തിന് നിര്‍ബന്ധിതരാക്കരുതെന്ന് താക്കീത്
KeralaLocalNews
Trending

ടിവി സംസ്‌കാര പ്രവര്‍ത്തനോദ്ഘാടനം ജൂൺ നാലിന്

  • ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
  • ന്യൂസ് പോര്‍ട്ടല്‍ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
  • പ്രൊഡക്ഷന്‍ സ്റ്റുഡിയോ ഉദ്ഘാടനം ജി. മാധവന്‍ നായര്‍
  • പ്രൊഡക്ഷന്‍ ക്യാമറ സ്വിച്ചോൺ ഒ. രാജഗോപാല്‍ എം.എല്‍.എ

 

വേറിട്ട ദൃശ്യസംസ്‌കാരം എന്ന ലക്ഷ്യവുമായി സംപ്രേഷണത്തിനൊരുങ്ങുന്ന സമ്പൂര്‍ണ്ണ സാംസ്‌കാരിക ചാനലായ ടിവി സംസ്‌കാരയുടെ പ്രവര്‍ത്തനോദ്ഘാടനം ജൂൺ നാലിന് തിരുവനന്തപുരത്ത് നടക്കും. കുമാരപുരത്തെ സ്റ്റുഡിയോ അങ്കണത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കും. ചാനലിന്റെ സെലിബ്രിറ്റി ചെയര്‍മാന്‍ പത്മശ്രീ മധു ചടങ്ങില്‍ അധ്യക്ഷനായിരിക്കും. പ്രൊഡക്ഷന്‍ സ്റ്റുഡിയോ ഉദ്ഘാടനം ISRO മുന്‍ ചെയര്‍മാനും ടിവി സംസ്‌കാരയുടെ മുഖ്യരക്ഷാധികാരിയുമായ പത്മവിഭൂഷ ജി. മാധവന്‍നായര്‍ നിര്‍വ്വഹിക്കും. ചാനലിന്റെ ന്യൂസ് പോര്‍ട്ടല്‍ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് നിര്‍വ്വഹിക്കുക. പ്രൊഡക്ഷന്‍ ക്യാമറ സ്വിച്ച് ഓൺ കര്‍മ്മം ഒ. രാജഗോപാല്‍ എം.എല്‍.എ നിര്‍വ്വഹിക്കും.

ടിവി സംസ്‌കാര മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരിപ്രസാദ് സ്വാഗതം പറയും. ചാനല്‍ സി.ഇ.ഒ വെട്ടൂര്‍ ജി. ശ്രീധരന്‍ ടിവി സംസ്‌കാരയെ പരിചയപ്പെടുത്തി സംസാരിക്കും. ചടങ്ങില്‍ മുന്‍ യുഎന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി, ചലച്ചിത്രതാരം ഇന്ദ്രന്‍സ്, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, പൊതുപ്രവര്‍ത്തകന്‍ പി.പി മുകുന്ദന്‍, നന്ദകുമാര്‍ ഐ.എ.എസ്, ശാന്താറാം ഐ.പി.എസ്, ടിവി സംസ്‌കാര കോ ചെയര്‍മാന്‍ സില്‍വസ്റ്റര്‍ സൈമ, ഡയറക്ടര്‍മാരായ ബാബു മാധവന്‍, മോനി മാത്യു പണിക്കര്‍, പി. മോഹന്‍കുമാര്‍, ചീഫ് കോര്‍ഡിനേറ്റര്‍ എ.എം. സത്താര്‍, പി.ആര്‍ സെക്ര’റി കലാപ്രേമി ബഷീര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. ചാനല്‍ ഡയറക്ടര്‍ അഡ്വ. ആര്‍. അരുകുൺമാര്‍ കൃതജ്ഞത രേഖപ്പെടുത്തും.

കലാ സാംസ്‌കാരിക രാഷ്ട്രീയ വ്യാവസായിക മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close