LatestLocalNewsNews in Brief

കൊവിഡ് കാലത്ത് പാവങ്ങൾക്ക് സഹായഹസ്തവുമായി നഗരസഭ വക കപ്പ കൃഷി

By web desk

 

(റിപ്പോർട്ടർ… ബിനിപ്രേംരാജ് )

കൊവിഡ് മഹാമാരി വിതച്ച വിപത്തിൽ നിന്നു കരകയറാൻ പാവങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി എത്തിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നഗരസഭ കപ്പ കൃഷി പദ്ധതി ക്ക് തുടക്കം കുറിച്ചു. ഇതിനായി ഒഴിഞ്ഞു കിടക്കുന്ന ഏക്കർ കണക്കിന് ഭൂമിയാണ് സർക്കാർ താൽക്കാലികമായി ഏറ്റെടുത്തിരിക്കുന്നത്. ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങൾക്ക്‌ ഒരു കൈതാങ് നൽകാൻ മാത്യകയായി പ്രശസ്ത സിനിമ സംവിധായകൻശ്രീ. തുളസിദാസും നടനും ദേശിയ അവാർഡ് ജേതാവും കൂടിയായ ശ്രീ സുരാജ് വെഞ്ഞാറമൂടും തങ്ങളുടെ ഏക്കർ കണക്കിന് ഭൂമി കൃഷി ചെയ്യാനായി വിട്ടുകൊടുത്തു.

ഇതിന്റെ ഭാഗമായി കരുതലേകാൻ കപ്പ കൃഷി പദ്ധതി ക്ക് ശ്രീ തുളസിദാസിന്റെ മൂന്നേക്കർ ഭൂമിയിൽ തുടക്കം കുറിച്ചു കൊണ്ട് മന്ത്രി കെ. രാജു കപ്പ നട്ട് ഉത്ഘാടനം ചെയ്തു. മുൻ എം. എൽ. എ മാങ്കോട് രാധാകൃഷ്ണൻ, സി. പി. ഐ നേതാവ് മനോജ്‌ ഇടമന, സുരാജ് വെഞ്ഞാറമൂട്, റെയിസ് എന്നിവർ പങ്കെടുത്തു.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close