News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
GulfKeralaLatestNationalNewsNewsNews in BriefWorld

എണ്ണക്കപ്പൽ ആക്രമണം:അകത്തുനിന്നുള്ളവർ തന്നെ യു.എ.ഇ.

By International Desk

സൗദിയുടേതുൾപ്പെടെയുള്ള എണ്ണക്കപ്പലുകൾക്കുനേരെ നടന്ന ആക്രമണത്തിനുപിന്നിൽ ‘അകത്തുനിന്നുള്ളവർ’ തന്നെയെന്ന് യു.എ.ഇ. ഐക്യരാഷ്ട്രസഭ രക്ഷാസമിതിക്ക്‌ നൽകിയ പ്രാഥമികറിപ്പോർട്ടിലാണ് പരാമർശം. എന്നാൽ ഇറാന്റെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

ഫുജൈറ തുറമുഖത്തിന് സമീപം സൗദി, യു.എ.ഇ., നോർവേ എന്നീ രാജ്യങ്ങളുടെ നാല് എണ്ണക്കപ്പലുകൾക്കുനേരെ മേയ് 12-നാണ് ആക്രമണം നടന്നത്.യു.എസ്. ആരോപിക്കുന്നത് ആക്രമണത്തിനുപിന്നിൽ ഇറാനാണെന്നാണ്. എന്നാൽ ഇറാൻ ഇത് നിഷേധിച്ചിട്ടുണ്ട്.

‘സങ്കീർണവും ഏകീകൃതവുമായ ഒരു സംവിധാനത്തിലൂടെയാണ് ആക്രമണം നടത്തിയത്. യു.എ.ഇ.യുടെ സമുദ്രാതിർത്തിക്കുള്ളിൽക്കടന്ന് ആക്രമണം നടത്താൻകഴിയുന്ന ബോട്ടുകളുപയോഗിച്ചുള്ള നീക്കത്തിന് വിദഗ്ധ നിയന്ത്രണം ആവശ്യമാണ്’ -സൗദി, നോർവേ എന്നീ രാജ്യങ്ങൾക്കൊപ്പം നൽകിയ റിപ്പോർട്ടിൽ യു.എ.ഇ. പറഞ്ഞു.

ആർക്കും മരണം സംഭവിച്ചില്ലെങ്കിലും കപ്പലുകൾക്ക് കാര്യമായ കേടുപാടുകളുണ്ടായി.
യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ആക്രമണത്തിനുപിന്നിൽ ഇറാനാണെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ടെന്ന് നേരത്തേ ആരോപിച്ചിരുന്നു. ഇറാൻ ആണവക്കരാറിൽനിന്ന് യു.എസ്. പിന്മാറിയതിനുപിന്നാലെ ആ രാജ്യത്തിനുമേൽ യു.എസ്. ഉപരോധം പുനഃസ്ഥാപിച്ചിരുന്നു. ഇതോടെ അന്താരാഷ്ട്ര ചരക്കുനീക്കം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയെന്നാണ് യു.എസ്. വ്യക്തമാക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close