KeralaLatestNewsNews in Brief

കളിച്ച് പഠിക്കാം; കുസൃതിക്കുരുന്നുകൾക്കായി ഉല്ലാസഗണിതം പദ്ധതി അടുത്തമാസംമുതൽ

By Web Desk

ളികളിലൂടെ കണക്ക് പഠിക്കാനാവസരമൊരുക്കി സമഗ്ര ശിക്ഷാ കേരളം. അടുത്തമാസം രണ്ടാംവാരത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ഒന്നും രണ്ടും ക്ളാസ്സുകളിലെ കുസൃതിക്കുരുന്നുകൾക്കിനി കണക്ക്‌ പഠിക്കാനുള്ള പഠനസാമഗ്രികകളാണ് മഞ്ചാടിമുത്തുകൾ, സ്മൈലി ഗെയിം ബോർഡ്‌, ബഹുവർണ ടോക്കണുകൾ.

കൂടാതെ സംഖ്യാകാർഡുകൾ, ചിത്രങ്ങൾ ഉള്ള ഗെയിംബോർഡുകൾ, സങ്കലനവ്യാഖ്യാന കാർഡുകളുമുണ്ട്. സ്വയംപഠിക്കാൻ അവസരമൊരുക്കുകയും സമ്പൂർണ ഗണിതശേഷി ആർജിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുകയുമാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.ദേശീയവിദ്യാഭ്യാസനയം നടപ്പാക്കുമ്പോൾ ഗണിതപഠനത്തിന്‌ പ്രൈമറിതലത്തിൽ പ്രത്യേക പരിഗണന നൽകണമെന്ന്‌ ആവശ്യപ്പെടുന്നുണ്ട്.

നാഷണൽ അച്ചീവ്‌മെന്റ്‌ സർവ്വേയിൽ കുട്ടികൾ വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിലാണെങ്കിലും വേണ്ടത്ര ഗണിത പരിജ്ഞാനം ഇല്ലാതെയാണ് ഉയർന്ന ക്ലാസുകളിലേക്ക് പോകുന്നതെന്ന പരാമർശമുണ്ടായിരുന്നു.ഉല്ലാസഗണിതം പദ്ധതിയിലുള്ളത്‌ ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും ഗണിതശേഷി അടിസ്ഥാനമായി ഉറപ്പാക്കുക.

ഗുണന ക്രിയകളും അക്കങ്ങളും പഠിക്കാനും കുട്ടികളെ ഇതു വഴി പര്യാപ്തരാക്കാം. വിവിധ ബ്ലോക്ക്‌ റിസോഴ്‌സ്‌ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച്‌, വിവിധ ജില്ലകളിൽ പരീക്ഷിച്ച്‌ വിജയിച്ച ‘ലോർ’ എന്ന ഗണിതപഠനപദ്ധതിയാണ്‌ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി പരിഷ്കരിച്ച് ഉല്ലാസഗണിതമെന്ന പേരിൽ നടപ്പാക്കുന്നത്‌.

ഗണിതപഠനത്തിൽ വ്യത്യസ്തനിലവാരമുള്ളവർക്ക്‌ പ്രത്യേക പരിഗണന നൽകും.പഠനസാമഗ്രികൾ മുഴുവൻ സമഗ്രശിക്ഷാ കേരളം തയ്യാറാക്കിനൽകും.പദ്ധതിയുടെ അടുത്തഘട്ടത്തിൽ രക്ഷിതാക്കളെക്കൂടി ഉൾപ്പെടുത്തും.എല്ലാ സ്കൂളുകളിലും ഗണിതലാബും സ്ഥാപിച്ചുവരികയാണ്‌.

Like
Like Love Haha Wow Sad Angry
6
Tags
Show More

Related Articles

Close
Close