LatestNewsNews in BriefWorld

ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക അംഗത്വ ഫീസ് കൃത്യമായടക്കുന്ന രാജ്യം ഇന്ത്യ; പ്രശംസിച്ച് സെക്രട്ടറി ജനറൽ

By Web Desk

ന്ത്യക്ക് ഐക്യരാഷ്ട്രസഭയുടെ പ്രശംസ. എല്ലാവര്‍ഷവും ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക അംഗത്വ ഫീസ് ഇന്ത്യ കൃത്യമായി അടയ്ക്കുന്നുവെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ് അറിയിച്ചു. ആകെയുള്ള രാജ്യങ്ങളുടെ പട്ടികയിലെ 34 രാജ്യങ്ങള്‍ മാത്രമാണ് വാര്‍ഷിക അംഗത്വഫീസ് കൃത്യമായി നല്‍കുന്നത്.

വാര്‍ഷിക പൊതുയോഗം കഴിഞ്ഞതിന് ശേഷമുള്ള കണക്കുകളുടെ അവതരണത്തിലാണ് ഗുട്ടാറസ് സാമ്പത്തികനിലയെപ്പറ്റി വിവരിച്ചത്. പുതിയ കണക്കുകളില്‍ 129 രാജ്യങ്ങളാണ് ആകെ വല്ലപ്പോഴുമെങ്കിലും തുക നല്‍കുന്നത്.

ഇതില്‍ 34 രാജ്യങ്ങള്‍ മാത്രമാണ് കൃത്യമായി തുകനല്‍കുന്നത്. 30 ദിവസത്തിനുള്ളില്‍ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും അടക്കാത്തവരാണ് ഭൂരിപക്ഷം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐക്യരാഷ്ട്രസഭ 23 കോടി ഡോളറിന്റെ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സെക്രട്ടറി ജനറല്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും ഗുട്ടാറസ് സൂചിപ്പിച്ചു. യുഎന്‍ സെക്രട്ടേറിയേറ്റിലെ 37000 വരുന്ന ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് പണമില്ലാത്ത കാര്യം ഗുട്ടാറസ് അറിയിച്ചത്.

ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി യോഗങ്ങള്‍, സേവനങ്ങള്‍ എന്നിവ നീട്ടിവെക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്യാനും യുഎന്നിന് പദ്ധതിയുണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ യാത്രകള്‍ പരമാവധി കുറയ്ക്കാനും യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close