News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
LatestNewsNews in BriefWorld

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന്‌ അമേരിക്ക പിന്മാറി: പിന്മാറ്റത്തിന്‌ പിന്നില്‍ ഇസ്രായേല്‍

ഇസ്രായേലിനെതിരെ മാത്രമാണ്‌ മനുഷ്യാവകാശ കൗണ്‍സില്‍ കൂടുതല്‍ നടപടികളെടുക്കുന്നത്‌ എന്നതാണ്‌ അമേരിക്കയുടെ പിന്മാറ്റത്തിന്‌ പിറകില്‍

ഇസ്രയേലിനോടുളള തങ്ങളുടെ കൂറ്‌ വ്യക്തമാക്കിക്കൊണ്ട്‌ അമേരിക്ക ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന്‌ പിന്മാറി. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഇസ്രായേലിനോട്‌ ഏകപക്ഷീയമായി എതിര്‍പ്പ്‌
കാണിക്കുന്നുവെന്നാരോപിച്ചാണ്‌ അമേരിക്കയുടെ പിന്മാറ്റം. ‘മനുഷ്യാവകാശലംഘനങ്ങള്‍ നിരന്തരം നടത്തുന്ന വെനസ്വേല, ക്യൂബ തുടങ്ങിയ രാജ്യങ്ങളൊക്കെയുണ്ടായിട്ടും ഇസ്രായേലിനെതിരെയാണ്‌ മനുഷ്യാവകാശ കൗണ്‍സില്‍ കൂടുതല്‍ തവണ നടപടിയെടുത്തിട്ടുള്ളതെ’ന്ന്‌ ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലെ കുറ്റപ്പെടുത്തി.

പേരില്‍ പറയുന്നത്ര മൂല്യമൊന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്‌ ഇല്ല എന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ കൗണ്‍സിലില്‍ നിന്ന്‌ അമേരിക്ക പിന്മാറിയത്‌. നിക്കി ഹാലെയാണ്‌ പിന്മാറ്റ പ്രഖ്യാപനം നടത്തിയത്‌.

ഇതിനകം നിരവധി തവണ മനുഷ്യാവകാശ കൗണ്‍സിലിന്‌ സ്വയം പരിഷ്‌കരിക്കാനും നവീകരിക്കാനും അമേരിക്ക അവസരങ്ങള്‍ നല്‍കിയെന്നും നടപടിയൊന്നും ഉണ്ടായില്ലെന്നും നിക്കി ഹാലെ പറഞ്ഞു. മനുഷ്യാവകാശങ്ങളെയെല്ലാം പരിഹസിക്കുന്ന ഇരട്ടത്താപ്പാണ്‌ കൗണ്‍സിലിനുള്ളത്‌. അത്തരമൊരു സ്വയം സന്നദ്ധ സംഘടനയുടെ ഭാഗമാവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന്‌ നിക്കി ഹാലെ പ്രതികരിച്ചു.

മെക്‌സിക്കോയില്‍ നിന്ന്‌ തൊഴിലിനായും ഉപജീവനത്തിനായും മറ്റും അതിര്‍ത്തി കടന്ന്‌ അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന്‌ വേര്‍തിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ സെപ്പറേഷന്‍ നയത്തിനെതിരെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ചെയര്‍മാന്‍ രംഗത്തുവന്നിരുന്നു. നയത്തെ തള്ളിക്കളയുന്നതായി ചെയര്‍മാന്‍ പറഞ്ഞിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ കൗണ്‍സിലില്‍ നിന്ന്‌ പിന്മാറാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്‌.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close