CrimeKeralaLatestNews in Brief

വരാപ്പുഴ കസ്റ്റഡികൊലക്കേസ്‌: കൈക്കൂലി വാങ്ങിയ പോലീസ്‌ ഡ്രൈവര്‍ പ്രദീപ്‌ അറസ്റ്റില്‍

 

രാപ്പുഴ കസ്റ്റഡികൊലക്കേസില്‍ കൈക്കൂലി വാങ്ങിയ പോലീസ്‌ ഡ്രൈവര്‍ പ്രദീപ്‌ അറസ്റ്റിലായി. സിഐ ക്രിസ്‌പിന്‍ സാമിന്റെ ഡ്രൈവറായിരുന്ന പ്രദീപിനെയാണ്‌ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്‌.

വാസുദേവന്റെ വീട്‌ കയറി ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന്‌ ശ്രീജിത്തിനെ ഒഴിവാക്കിത്തരാമെന്ന്‌ പറഞ്ഞ്‌ ബന്ധുക്കളില്‍ നിന്ന്‌ പോലീസ്‌ ഡ്രൈവര്‍ പ്രദീപ്‌ രണ്ടുതവണയായി 5,000 രൂപ വീതം വാങ്ങിയെന്നായിരുന്നു പരാതി. പിന്നീട്‌, ശ്രീജിത്ത്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതോടെ പണം അഭിഭാഷകര്‍ വഴി തിരിച്ചുനല്‍കിയിരുന്നു.

സിഐ ക്രിസ്‌പിന്‍ സാമിന്‌ കൊടുക്കാനാണെന്ന്‌ പറഞ്ഞാണ്‌ പ്രദീപ്‌ കൈക്കൂലി വാങ്ങിയതെന്ന്‌ ആരോപണമുണ്ട്‌. നേരത്തേ, പ്രദീപ്‌ കൈക്കൂലി വാങ്ങിയ കാര്യം സ്ഥിരീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രദീപിനെ സര്‍വീസില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close