News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
CrimeKeralaLatestNews in Brief

വരാപ്പുഴ കേസ്‌: ജോര്‍ജ്ജിനെ പ്രതിയാക്കാനാവില്ലെന്ന്‌ പ്രോസിക്യൂഷന്‍, പോലീസ്‌ അന്വേഷണം നേര്‍വഴിക്കല്ലെന്ന്‌ സിബിഐ

 

രാപ്പുഴയില്‍ ശ്രീജിത്ത്‌ പോലീസ്‌ കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ റൂറല്‍ എസ്‌പി എ.വി ജോര്‍ജ്ജിനെതിരെ തെളിവിന്റെ കണിക പോലും ഇല്ലെന്ന്‌ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ജോര്‍ജ്ജിനെ പ്രതിചേര്‍ക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. സദുദ്ദേശത്തോടെയാണ്‌ എസ്‌പി റൂറല്‍ ടൈഗര്‍ ഫോഴ്‌സിന്‌ രൂപം നല്‍കിയത്‌. ഈ കേസില്‍ ആരെയെങ്കിലും കസ്റ്റഡിയിലെടുക്കാന്‍ എ.വി ജോര്‍ജ്ജ്‌ നിര്‍ദ്ദേശം നല്‍കിയിരുന്നില്ല. പോലീസുകാരെ അയയ്‌ക്കുക മാത്രം ചെയ്‌ത എവി ജോര്‍ജ്ജിനെ ഈ സാഹചര്യത്തില്‍ പ്രതി ചേര്‍ക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സംസ്ഥാന സര്‍ക്കാരിന്‌ റൂറല്‍ എസ്‌പിയെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ആര്‍ടിഎഫ്‌ രൂപീകരിച്ചതുമായി ബന്ധപ്പെട്ട്‌ എവി ജോര്‍ജ്ജിനെതിരെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ടെന്നും അതില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

എന്നാല്‍ ഈ കേസില്‍ പോലീസ്‌ അന്വേഷണം നേര്‍വഴിക്കല്ലെന്ന്‌ കോടതിയെ സിബിഐ അറിയിച്ചു. എസ്‌പിക്ക്‌ സംഭവത്തില്‍ പങ്കൊന്നുമില്ലെന്ന്‌ പറയാന്‍ കഴിയില്ല. ആദ്യംമുതലേ ഈ കേസില്‍ പോലീസിന്‌ വീഴ്‌ച്ച പറ്റിയെന്നും സിബിഐ അഭിഭാഷകന്‍ ആരോപിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close