News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
CrimeKeralaLatestNewsNews in Brief

വരാപ്പുഴ എസ്‌ഐ ദീപക്‌ മര്‍ദ്ദനശീലക്കാരന്‍: കസ്റ്റഡിക്കേസില്‍ മുന്‍ മജിസ്‌ട്രേറ്റിന്റെ മൊഴി

രാപ്പുഴ കസ്‌റ്റഡികൊലക്കേസില്‍ എസ്‌.ഐ ദീപക്കിനെതിരെ മുന്‍ മജിസ്‌ട്രേറ്റ്‌ മൊഴി നല്‍കി. എസ്‌ഐയ്‌ക്ക്‌ പ്രതികളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ശീലമുണ്ടെന്ന്‌ വരാപ്പുഴ മുന്‍ മജിസ്‌ട്രേറ്റ്‌ എം. സ്‌മിത ഹൈക്കോടതി രജിസ്‌ട്രാര്‍ക്ക്‌ മൊഴി നല്‍കി. മര്‍ദ്ദിക്കല്‍ എസ്‌.ഐ ദീപക്കിന്റെ അടിസ്ഥാന സ്വഭാമാണെന്നാണ്‌ മൊഴി. പ്രതികളെ ഹാജരാക്കാതിരുന്നതുകൊണ്ടാണ്‌ താന്‍ അവരെ റിമാന്‍ഡ്‌ ചെയ്യാതിരുന്നതെന്നും മജിസ്‌ട്രേറ്റിന്റെ മൊഴിയില്‍ ഉണ്ട്‌.

എസ്‌ ഐ ദീപക്ക്‌ പ്രതികളെ മര്‍ദ്ദിച്ച സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന നിര്‍ണ്ണായക മൊഴിയാണ്‌ മുന്‍ മജിസ്‌ട്രേറ്റ്‌ നല്‍കിയിരിക്കുന്നത്‌. ഇത്തരത്തില്‍ പ്രതികളെ മര്‍ദ്ദിക്കരുതെന്ന്‌ താന്‍ എസ്‌ഐയ്‌ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നുവെന്നും അത്‌ എസ്‌ഐ അവഗണിക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്‌.
സുപ്രീംകോടതിയും ഹൈക്കോടതിയും ഈ വിഷയങ്ങളില്‍ മുമ്പ്‌ നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെല്ലാം എസ്‌ഐ തൃണവത്‌ഗണിച്ചുവെന്നും മജിസ്‌ട്രേറ്റ്‌ മൊഴി നല്‍കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close