KeralaLatestNewsNews in Brief

കൊല്ലം ജില്ലയില്‍ വാഹന നിയന്ത്രണം ഇന്ന് മുതൽ

By Web desk

കൊല്ലം ജില്ലയിൽ സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കുന്നതിന് ഇന്നു മുതൽ നിയന്ത്രണം. രജിസ്ട്രേഷൻ നമ്പറിനെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. ഒറ്റ-ഇരട്ട അക്ക നമ്പർ നിയന്ത്രണമാണ് നിലവിൽ വരുന്നത്. ഒറ്റ അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനങ്ങൾ തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിൽ ഉപയോഗിക്കാം. ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്നവയ്ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അനുമതി. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമാണ്. തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഇത് പ്രാബല്യത്തിൽ വരും.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close