EntertainmentSamskara

കാഴ്‌ച്ചയുടെ സ്‌നേഹയജ്ഞം

ടിവി സംസ്‌കാരയുടെ സിഇഒ വെട്ടൂര്‍ ജി. ശ്രീധരന്‍ എഴുതുന്നു

കാഴ്‌ച്ചയുടെ സമൃദ്ധമായ കണിയായിരിക്കും ടിവി സംസ്‌കാര നിത്യവും പ്രേക്ഷകര്‍ക്കായി ഒരുക്കുക. ടെലിവിഷനില്‍ നാം കാണുന്ന ഓരോ കാഴ്ച്ചയും ആത്യന്തികമായി പ്രേക്ഷകരുടെ അഭിരുചികളെ നവീകരിക്കുന്നതും സാംസ്‌കാരികമായി കൂടുതല്‍ സമ്പുഷ്ടമാക്കുന്നതുമായിരിക്കണം. മത-ജാതി-സമുദായ-വര്‍ഗ്ഗ-വര്‍ണ്ണ-രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കപ്പുറം എല്ലാ പ്രേക്ഷകരെയും ‘ഇങ്ങോട്ടു നോക്കൂ’ എന്ന്‌ ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായിരിക്കും ഈ ചാനലിന്‍റെ ദര്‍ശനവും നയവും.

നഗരജീവിതത്തിന്‍റെ ആവേശകരമായ കാഴ്‌ച്ചകള്‍ക്കൊപ്പം ഗ്രാമഗ്രാമാന്തരങ്ങളിലെ നാമിനിയും കണ്ടറിഞ്ഞിട്ടില്ലാത്ത, അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത വൈവിധ്യമേറിയ അപൂര്‍വ്വജീവിതക്കാഴ്‌ചക്കളും ഇടകലരുന്നതായിരിക്കും ടിവി സംസ്‌കാരയിലെ പരിപാടികള്‍. ലോകമെങ്ങുമുള്ള മലയാളികളെ പ്രവാസികളായിട്ടല്ല ടിവി സംസ്‌കാര കാണുന്നത്‌. ഓരോ നിമിഷവും മലയാളനാടിനെ, മധുരമൂറുന്ന അതിന്‍റെ ഭാഷയെ ആത്മാവില്‍ ആവാഹിക്കുന്നവരാണ്‌ വിദേശങ്ങളില്‍ ജീവിതം തുടരുന്ന മലയാളികള്‍. ടെലിവിഷന്‍റെ കൃത്രിമത്വം നിറഞ്ഞ ഭാഷോച്ചാരണരീതികളില്‍ നിന്ന്‌ വ്യത്യസ്‌തമായി ശുദ്ധമായ മലയാളത്തിന്‍റെ ലാളിത്യം പ്രേക്ഷകരിലേക്കെത്തിക്കാന്‍ ടിവി സംസ്‌കാര പ്രതിജ്ഞാബദ്ധമായിരിക്കും.

പ്രേക്ഷകഹൃദയങ്ങളിലേയ്‌ക്കുള്ള യാത്രയ്‌ക്ക്‌ തുടക്കം കുറിച്ചിരിക്കുന്ന ടിവി സംസ്‌കാരയുടെ ഈ കാഴ്‌ച്ചായജ്ഞത്തില്‍ പങ്കാളികളാകാന്‍ എല്ലാ പ്രേക്ഷകരെയും ആത്മാര്‍ത്ഥമായി ക്ഷണിക്കുന്നു.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close