KeralaLatestNewsNews in Brief

തൃശൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടിൽ വിജിലെൻസ് പരിശോധന

By Web Desk

നധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള പരാതികളിൽ തൃശ്ശൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ പാലക്കാട് ഒതുങ്ങോട്ടെ വീട്ടില്‍ വിജിലന്‍സ് പരിശോധന.

എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

പരിശോധനയില്‍ കണക്കില്‍ പെടാത്ത പണം ഉള്‍പ്പെടെ കണ്ടെത്തിയതായാണ് സൂചന. ഹംസക്കെതിരെ നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും പോലീസ് അസോസിയേഷനും, രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് അവയെല്ലാം ഒതുക്കിയിരുന്നതായും ആരോപണമുണ്ട്.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close