News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
KeralaLatestNationalNewsNews in Brief

അല്‌പത്തരം കാണിക്കല്ലേ പ്രധാനമന്ത്രീ: വിമര്‍ശനവുമായി വി.എം സുധീരന്‍

 

മുഖ്യമന്ത്രി പിണറായി വിജയന്‌ കൂടിക്കാഴ്‌ച്ചയ്‌ക്ക്‌ അനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം സുധീരന്‍ വിമര്‍ശിച്ചു. അല്‌പത്തരമാണ്‌ മോദി കാണിക്കുന്നത്‌. പ്രധാനമന്ത്രിസ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന്‌ മോദി വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ഫെയ്‌സ്‌ബുക്‌ പോസ്‌റ്റില്‍ സുധീരന്‍ പ്രതികരിച്ചു:

”കേരള മുഖ്യമന്ത്രിക്ക്‌ ആവര്‍ത്തിച്ച്‌ കൂടിക്കാഴ്‌ച്ചയ്‌ക്ക്‌ അനുമതി നിഷേധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. പ്രധാനമന്ത്രിസ്‌്‌ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന്‌ ഇതിലൂടെ മോദി വീണ്ടും തെളിയിച്ചിരിക്കുകയാണ്‌. ആ അത്യുന്നത സ്ഥാനത്തിന്റെ വില സ്വയം ഇല്ലാതാക്കുന്ന മോദിയുടെ അല്‌പത്തരമാണ്‌ ഇതെല്ലാം കാണിക്കുന്നത്‌” എന്ന്‌ സുധീരന്‍ എഴുതി.

നേരത്തേ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാന്‍ പല തവണ അനുവാദം ചോദിച്ചിട്ടും അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധം പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നിരുന്നു. കേരളത്തിന്‌ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ആവശ്യത്തിന്‌ ലഭിക്കുന്നില്ലെന്ന്‌ പിണറായി വിജയന്‍ ഡല്‍ഹിയില്‍ ആരോപിച്ചിരുന്നു.

പല തവണ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചു. പക്ഷേ അനുമതി ലഭിച്ചില്ല. ഓരോ തവണയും അതാതു വകുപ്പുകളുമായി ബന്ധപ്പെട്ട മന്ത്രിമാരെ കാണാനാണ്‌ നിര്‍ദ്ദേശം ലഭിക്കുന്നത്‌. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ന്‌ പിണറായി വിജയന്‍ പറഞ്ഞു.

സംതൃപ്‌തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണ്‌ ഉണ്ടാവേണ്ടത്‌. പക്ഷേ പ്രധാനമന്ത്രിയുടെ അവഗണനയിലൂടെ വ്യക്തമാവുന്നത്‌ സംസ്ഥാന സര്‍ക്കാരിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മകസമീപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close