LatestNationalNewsNews in Brief

ഉത്തരവ് ലഭിച്ചാല്‍ പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കും: സൈനിക മേധാവി

By web desk

കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഉത്തരവ് ലഭിച്ചാല്‍ പാക് അധീന കശ്മീരില്‍ സൈനിക നടപടി ആരംഭിക്കുമെന്ന് കരസേന മേധാവി എംഎം നരവാനെ. ഇന്ത്യയുടെ ഭാഗമാക്കണമെന്ന് പാര്‍ലമെന്റ് ആഗ്രഹിച്ചാല്‍ ആ പ്രദേശം നമുക്കൊപ്പമുണ്ടാകും. ഉത്തരവ് ലഭിച്ചാല്‍ സൈന്യം പൂര്‍ണ്ണ സജ്ജമായി സൈനിക നടപടിക്ക് തയ്യാറാകുമെന്നും എംഎം നരവാനെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വടക്കന്‍ അതിര്‍ത്തിയില്‍ ചൈന സൈനിക നീക്കങ്ങള്‍ വിപുലമാക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെ ഏതുവെല്ലുവിളിയും നേരിടാന്‍ സൈന്യം തയ്യാറാണെന്നും കരസേനാ മേധാവി പറഞ്ഞു. സാങ്കേതികപരവും, സങ്കീര്‍ണ്ണവുമായ ഭാവി യുദ്ധങ്ങള്‍ക്ക് സൈന്യത്തെ സജ്ജമാക്കുന്നതിനാവശ്യമായ പരിശീലമാണ് സേനയ്ക്ക് നല്‍കുന്നതെന്നും കരസേനാ മേധാവി നരവാനെ വ്യക്തമാക്കി.

വടക്കന്‍ അതിര്‍ത്തിയിലെ വെല്ലുവിളികളെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. സൈന്യത്തിനകത്തും ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. മൂന്ന് സേനകളുടെയും സംയുക്ത ഗ്രൂപ്പ് അതിന്റെ ഒരു ഉദാഹരണം മാത്രമാണ്. സംയുക്തസേന മേധാവി സ്ഥാനം മൂന്ന് സേനകളുടെയും സംയോജനത്തിനുള്ള ഒരു വലിയ ചുവടുവെപ്പാണ്. ഇതിലൂടെ കരസേന അതിന്റെ വിജയം ഉറപ്പാക്കുമെന്നും നരവാനെ പറഞ്ഞു.

ഇന്ത്യന്‍ ആര്‍മി ഒരു പ്രൊഫഷണല്‍ സേനയാണ്. അതിര്‍ത്തിയിലും, പോരാട്ടത്തിലും ധാര്‍മ്മികതയോടും സമാധാനത്തോടുമാണ് സേന പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയില്‍ പറയുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളാണ് സൈന്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും നരവാനെ കൂട്ടിച്ചേര്‍ത്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close