HealthLatestNewsNews in BriefWorld

നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിച്ചാൽ കൊവിഡിൻ്റെ രണ്ടാം വരവിന് സാധ്യത; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

By Web desk

കൊവിഡ് 19ൻ്റെ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ ഏറെ ജാഗ്രത പാലിക്കണമെന്ന് ലോക ആരോഗ്യ സംഘടന. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പെ​ട്ടെ​ന്ന് പി​ന്‍​വ​ലി​ക്കു​ന്ന​ത് വ​ന്‍ അ​പ​ക​ട​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ടെ​ഡ്രോ​സ് അ​ദ​നം ഗബ്രി​യേ​സ​സ് രാജ്യങ്ങൾക്ക് ​ മുന്ന​റി​യി​പ്പ് ന​ല്‍​കി.

എല്ലാവരേയും പോലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് തങ്ങളും ആഗ്രഹിക്കുന്നുണ്ട്. വൈ​റ​സ് വ്യാ​പ​നം പൂ​ര്‍​ണ​മാ​യും നി​യ​ന്ത്രി​ക്കാ​തെ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്ത​രു​തെ​ന്നും അ​ങ്ങ​നെ വ​ന്നാ​ൽ അ​തൊ​രു​പ​ക്ഷേ കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​ന് കാ​ര​ണ​മാ​കു​മെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ നിയന്ത്രണങ്ങള്‍ അയവുവരുത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണം. കാര്യങ്ങൾ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ വലിയൊരു അപകടത്തിലേക്കായിരിക്കും ചെന്നെത്തുക. വൻ ആഘാതം സൃഷ്ടിച്ച സ്പെയിൻ, ഇറ്റലി, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ വൈറസിന്റെ വ്യാപനം മന്ദഗതിയിലായത് പ്രതീക്ഷ നൽകുന്നു. എന്നാൽ ആഫ്രിക്കയിലെ 16 രാജ്യങ്ങളിൽ സാമൂഹ്യ വ്യാപനം ഉൾപ്പടെ ഭയപ്പെടുത്തുന്ന വേഗതയിൽ വ്യാപനം ഉണ്ടായി. ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അഭാവമുള്ള ഈ  രാജ്യങ്ങളിലെ അപകടകരമായ വ്യാപനം അതീവ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില രാജ്യങ്ങളിൽ 10 ശതമാനത്തോളം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധിതരുമായി ഏറെ നേരം സമ്പർക്കം പുലർത്തുന്നതും അനുഭവപരിചയത്തിന്റെ കുറവും ഇതിന് ഒരു പ്രധാനകാരണമാണ്.

ആരോഗ്യപ്രവർത്തകർ അപകടത്തിലാകുന്നത് എല്ലാവരേയും അപകടത്തിലാക്കുമെന്നും ടെഡ്രോസ് മുന്നറിയിപ്പ് നൽകി.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close