News in BriefSportsTennis

വിംബിള്‍ഡണില്‍ ഫെദററും സെറീനയും പ്രീക്വാര്‍ട്ടറില്‍, സെറീനയും മുഗുരസെയും പുറത്ത്‌

By Web Desk

വിംബിള്‍ഡണ്‍ ടെന്നീസ്‌ പുരുഷവിഭാഗത്തില്‍ ഇപ്പോഴത്തെ ചാമ്പ്യന്‍ റോജര്‍ ഫെദററും വനിതാവിഭാഗത്തില്‍ സെറീന വില്യംസും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സെറീനയുടെ സഹോദരി വീനസ്‌ വില്യംസ്‌ മൂന്നാംറൗണ്ടില്‍ പുറത്തായി. വനിതാവിഭാഗത്തില്‍ ഇപ്പോഴത്തെ ചാമ്പ്യന്‍ ഗര്‍ബിന്‍ മുഗുരസെ രണ്ടാംറൗണ്ടില്‍ പുറത്തായി.

ഒമ്പതാംകിരീട പ്രതീക്ഷയുമായി കുതിപ്പ്‌ തുടരുന്ന റോജര്‍ ഫെദറര്‍ ജര്‍മ്മനിയുടെ ജാന്‍ ലെന്നാര്‍ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ കീഴ്‌പ്പെടുത്തിയാണ്‌ പ്രീ ക്വാര്‍ട്ടറിലേക്ക്‌ മുന്നേറിയത്‌. സ്‌കോര്‍ 6-3, 7-5, 6-2.

അതേസമയം സെറീന വില്യംസിന്‌ ഫ്രാന്‍സിന്റെ ക്രിസ്റ്റീന മ്ലാഡിനോവിനെ മറികടക്കാന്‍ കടുത്ത പോരാട്ടം നടത്തേണ്ടിവന്നു. സ്‌കോര്‍ 7-5, 7-6(2).

അഞ്ചുതവണ ചാമ്പ്യനായ വീനസ്‌ വില്യംസിനെ ഹോളണ്ടിന്റെ കിക്കി ബെര്‍റ്റന്‍സാണ്‌ മൂന്നാംറൗണ്ടില്‍ മറികടന്നത്‌. സ്‌കോര്‍ 6-2, 6-7(5), 8-6.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close