CrimeKeralaLatestNewsNews in Brief

കൊ​ല്ല​ത്ത് നി​ന്നും കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; കോഴിക്കോട് സ്വദേശി പൊലീസ് കസ്റ്റഡിയിൽ, കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ

By Web desk

കൊ​ല്ല​ത്ത് നി​ന്നും കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ല്ലം മു​ഖ​ത്ത​ല സ്വ​ദേ​ശി​നി​യാ​യ സു​ചി​ത്ര (42)​യു​ടെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട്ടെ രാ​മ​നാ​ദ​പു​ര​ത്തെ വാ​ട​ക വീ​ടി​ന് സ​മീ​പം കു​ഴി​ച്ചു മൂ​ടി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. മ​ണ​ലി​യി​ലു​ള്ള ഹൗ​സിം​ഗ് കോ​ള​നി​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള മ​തി​ലി​ന് സ​മീ​പം കു​ഴി​ച്ചു മൂ​ടി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൊലപാതകം നടന്ന വീട് തെളിവെടുപ്പിനായി പൊലീസ് സീൽ ചെയ്തു. മൃതദേഹം കണ്ടെത്താനായി പ്രതിയെ പാലക്കാട്ട് രാമനാഥപുരത്തുള്ള വാടക വീട്ടിലേക്ക് എത്തിച്ചു. കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതിയെ മാർച്ച് 18 നാണ് കാണാതാവുന്നത്. അന്ന് ഭർത്താവിന്റെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് യുവതി കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത്. രണ്ട് ദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോൺവിളി നിലച്ചു. തുടർന്ന് വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ മാർച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് കൊലപാതകത്തിലേക്ക് നയിച്ച നിർണായക തെളിവുകൾ ലഭിച്ചു. കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് വിവരം. കൊട്ടിയത്തുനിന്ന്‌ ഉന്നത പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പാലക്കാട്ടേക്ക്‌ തിരിച്ചു. മൃതദേഹത്തിനായി തിരിച്ചിൽ നടക്കുകയാണ്.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close