KeralaLatestNewsNewsNews in Brief

കോഴിക്കോട് വിദ്യാര്‍ഥിനി പുഴയിൽ ചാടി ആത്‍മഹത്യ ചെയ്‌ത നിലയിൽ

By Web Desk

ന്തീരാങ്കാവ് അറപ്പുഴ പാലത്തില്‍ നിന്നും വിദ്യാര്‍ഥിനി പുഴയിൽ ചാടി ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മല്‍ മുകുന്ദന്റെ മകള്‍ മനീഷയാണ് മരിച്ചത്. ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു നല്ല ഒഴുക്കുള്ള പുഴയിലേക്ക് മനീഷ ചാടിയത്.

ഏറെ നേരത്തെ തിരച്ചലിന് ശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മനീഷയുടെമൃതദേഹം കിട്ടിയത്. വിദ്യാര്‍ഥിനിയുടെ ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്. ഇത് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞാണ് പുഴയില്‍ ചാടിയത് മനീഷയാണെന്ന് ഉറപ്പിച്ചത്

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. വിദ്യാര്‍ഥി പുഴയില്‍ ചാടുന്ന സമയത്ത് അതു വഴി പോയലോറി ഡ്രൈവര്‍ കയര്‍ ഇട്ടുകൊടുത്തെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നുണ്ട്.

രാമനാട്ടുകര സേവാമന്ദിരം സ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയിരുന്നു മനീഷ.ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല .

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close