CrimeLatestNationalNewsNews in Brief

വീട്ടിലെത്തി മദ്യപിച്ച സുഹൃത്തുക്കൾ യുവാവിനെ കൊന്നതിന് ശേഷം ഭാര്യയെ പീഡിപ്പിച്ചു

By Web Desk

ദ്യപിച്ച സുഹൃത്തുക്കൾ യുവാവിനെ കൊന്നതിന് ശേഷം ഭാര്യയെ പീഡിപ്പിച്ചു. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. ലാതേരി സ്വദേശി നർവദയാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാത്രിയിൽ നർവദയുടെ സുഹൃത്തുക്കളായ സുനിൽ ഖുഷ്വാല, മനോജ് ഐർവാർ എന്നിവർ വീട്ടിൽ എത്തി. തുടർന്ന് ഇരുവരും ചേർന്ന് നർവദയോടൊപ്പം മദ്യപിച്ചു. മദ്യലഹരിയിൽ നർവദ തളർന്നതോടെ ഇയാളുടെ ഭാര്യയെ സുനിൽ പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് എഴുന്നേറ്റ് ആക്രമണം തടയാൻ ശ്രമിച്ച നർവദയെ കഴുത്തുഞെരിച്ച് മനോജ് കൊലപ്പെടുത്തുകയായിരുന്നു.

പീഡനശേഷം ഇരുവരും ചേർന്ന് ക്രൂരമായി മർദിച്ചിരുന്നതായും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നതായാണ് സൂചനകൾ. സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close