CrimeLatestNationalNewsNewsNews in Brief

മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; ഭാര്യയെ ഭർത്താവ് പുഴയില്‍ മുക്കിക്കൊന്നു

By Desk

കന്‍ നോക്കി നില്‍ക്കെ മന്ത്രവാദിയുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് പുഴയില്‍ മുക്കി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാഴാഴ്ചയാണ് സംഭവം. മുപ്പത്തിരണ്ടുകാരിയെയാണ് ഭര്‍ത്താവ് മാന്‍പാല്‍ കൊലപ്പെടുത്തിയത്. മാന്‍പാലിനേയും മന്ത്രവാദിയായ സന്ത്ദാസ് ദുര്‍ഗാദാസിനേയും പോലീസ് അറസ്റ്റ് ചെയ്തു

യുവതിയെ കൊലപ്പെടുത്തുമ്പോള്‍ മകന്‍ ഒപ്പമുണ്ടായിരുന്നു.  എതിര്‍ക്കാനോ സംഭവം പുറത്തറിയിക്കാനോ ശ്രമിച്ചാല്‍ ഇതേ അവസ്ഥയുണ്ടാകുമെന്ന് മാന്‍പാല്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി യുവതിയുടെ സഹോദരന്‍ രാജേഷ് കുമാര്‍ പോലീസിനെ അറിയിച്ചു.

കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് സഹോദരി തന്നെ വിളിച്ചതായും ആകെ പേടിച്ച അവസ്ഥയിലായിരുന്നെന്നും രാജേഷ് കുമാര്‍ പറഞ്ഞു. തന്നോട് വിവരം ധരിപ്പിച്ചിരുന്നെന്നും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച മാന്‍പാല്‍ യുവതിയെ നിര്‍ബന്ധിച്ച് പുഴക്കരയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും കൃത്യം നടത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം മാന്‍പാലും സന്ത്ദാസ് ദുര്‍ഗാദാസും പുഴ നീന്തിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ
പോലീസ് സ്ഥലത്തെത്തി ഇരുവരേയും അറസ്റ്റ് ചെയ്തു. യുവതിയുടെ മൃതദേഹം പിന്നീട് പുഴയില്‍ നിന്ന് കണ്ടെടുത്തു.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close