EntertainmentFootballLatestNewsSports

ലോകഫുട്‌ബോള്‍ വിപ്ലവത്തിന് ഇന്ന് റഷ്യയില്‍ കിക്കോഫ്

ഉദ്ഘാടനവിസ്മയം രാത്രി 8ന്, ആദ്യപോരാട്ടം സൗദിയും റഷ്യയും തമ്മില്‍

രുത്തന്മാരുടെ കാല്‍പ്പാദങ്ങളില്‍ നിന്നാണ് ഇനിയുള്ള ദിവസങ്ങളില്‍ ചരിത്രം പിറക്കാന്‍ പോകുന്നതെന്ന് വിളംബരം ചെയ്തുകൊണ്ട് ലോകകപ്പ് ഫുട്‌ബോള്‍ മഹോത്സവത്തിന് ഇന്ന് വിസിലുയരുന്നു. ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ കണ്ണുകള്‍ ഇനി റഷ്യയിലേയ്ക്ക് മാത്രം തുറന്നിരിക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്ക് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമാവുന്നതോടെ അരമണിക്കൂര്‍ നേരം ലോകം വര്‍ണ്ണവിസ്മയങ്ങള്‍ക്ക് സാക്ഷിയാകും. തുടര്‍ന്ന് കന്നിമത്സരത്തില്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും ഏറ്റുമുട്ടും.

ഇതിനുമുമ്പ് ഇതേവിധം ഫുട്‌ബോള്‍ പ്രണയികളുട കണ്ണുകള്‍ റഷ്യയിലേക്ക് ആകാംക്ഷയോടെ നോക്കിയത് 1991ലായിരുന്നു. റഷ്യ എന്ന നാമം കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക റഷ്യന്‍ വിപ്ലവമായിരിക്കും. എന്നാല്‍ ഇന്നുമുതല്‍ റഷ്യയും ലോകവും സാക്ഷിയാവാന്‍ പോവുന്നത് കാല്‍പ്പന്തുകളിയുടെ പുതുപുത്തന്‍ ആവേശവിപ്ലവങ്ങള്‍ക്കായിരിക്കും.

12 വേദികള്‍, ആതിഥേയരായ റഷ്യയടക്കം 32 ടീമുകള്‍. നാലാഴ്ച്ച നീളുന്ന ഏറ്റവും വലിയ കായിക മഹോത്സവത്തിന് തുടക്കമാവുകയാണ്.

ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്ന ലുഷ്‌നിക്കിയില്‍ എണ്‍പതിനായിരത്തിലധികം കാണികള്‍ ഇരമ്പിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ ജനസമുദ്രത്തെ സാക്ഷിനിര്‍ത്തി അഞ്ഞുറു കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന വിസ്മയപ്രകടനങ്ങള്‍ അരങ്ങേറും. വേദിയെ പുളകം കൊള്ളിക്കാന്‍ എത്തുന്ന ബ്രിട്ടീഷ് ഗായകന്‍ റോബി വില്യംസണോടൊപ്പം ഓപ്പറ ഗായിക ഐഡ ഗരിഫുള്ളിനയും ലിവ് ഇറ്റ് അപ്പ് ടീമും ആടിപ്പാടിത്തിമിര്‍ക്കുമ്പോള്‍ ഗാലറികളില്‍ ആവേശം അലയടിക്കും.

അരമണിക്കൂര്‍ മാത്രമുള്ള ഉദ്ഘാടനച്ചടങ്ങുകള്‍ക്കുശേഷം കാല്‍പ്പാദങ്ങള്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങും. പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ലോകകപ്പ് കളിക്കുന്ന സൗദി അറേബ്യയും .റഷ്യയും ഏറ്റുമുട്ടുന്നതോടെ നാലുവര്‍ഷം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന കളിഭ്രാന്തന്മാരുടെ മനം തെളിയും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close