News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
EntertainmentEnviromentFootballLifeShowsSports

ഫുട്‌ബോളില്‍ ഇന്ത്യ ജയിക്കാന്‍ ചുവപ്പുകാര്‍ഡുമായി സുഡാനി ഫെയിം ഉണ്ണിനായര്‍

ഫുട്‌ബോൾ മലയാളികളുടെ രക്തത്തിൽ അലിഞ്ഞ വികാരമാണ്. ഓരോ ലോകകപ്പിനെയും അവർ ആഘോഷങ്ങളോടെ വരവേൽക്കുന്നു. അർജന്റീനയും ബ്രസീലും ഫ്രാൻസും പോർച്ചുഗലും ഇംഗ്ലണ്ടുമെല്ലാം അവർക്കു വീട്ടുകാര്യങ്ങളാണ്. മെസ്സിയും റൊണാൾഡോയും നെയ്മറുമെല്ലാം അവരുടെ സ്വന്തം വീട്ടിലെ അംഗങ്ങളാണ്. അവരെ എന്തെങ്കിലും പറഞ്ഞാൽ അവർ സഹിക്കില്ല. ലോകകപ്പിൽ കളിക്കുന്ന എല്ലാ രാജ്യങ്ങളുടെ കൊടിയും ഈ നാടിന്റെ ഓരോ കവലകളിലും പാറിക്കളിക്കുന്നുണ്ട്. ഇതിനിടയിലും അവരൊരു സ്വപ്നം കാണുന്നുണ്ട്. ഈ കൊടികൾക്കിടയിൽ എന്നെങ്കിലും തങ്ങളുടെ നാടിന്റെ കൊടിയും ലോകകപ്പ് സ്റേഡിയങ്ങളിലും തങ്ങളുടെ നാട്ടിൻ പുറങ്ങളിലും പാറിക്കളിക്കുമെന്ന്…

ആ സ്വപ്നത്തിനു നിറം പകരുന്ന തീംസോംഗുമായി ഒരുകൂട്ടം ചെറുപ്പക്കാർ ഈ ലോകകപ്പിനെ വരവേൽക്കാൻ എത്തിയത് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ആറങ്ങോട്ടുകരയിലെ ബാംബൂ മ്യൂസിക് ആണ് തൃത്താല ഗ്രാമത്തിലെ ടി എഫ് സി എന്ന ക്ലബുമായി ചേർന്ന് ഈ ശ്രദ്ധേയമായ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

മുളവാദ്യ സംഗീതത്തിനൊത്ത് ഫുട്‌ബോൾ താളം ഒത്തു ചേരുന്ന മൈതാനത്തേക്ക് ഒരു തെരുവുബാലൻ ഓടി വരുന്നതിലൂടെയാണ് ദൃശ്യം പുരോഗമിക്കുന്നത്. കൊടിതോരണങ്ങളുടെ ലോക കപ്പ് ആഘോഷക്കാഴ്ചകൾക്കിടയിലൂടെ അവൻ ഓടി വരുന്നതിനനുസരിച്ച് താളം മുറുകുന്നു. വഴിയിൽ നിന്ന് അവനു ഒരു ഇന്ത്യൻ ദേശീയ പതാക ലഭിക്കുന്നു. മൈതാനത്തേക്ക് ആ പതാകയുമായി വരുമ്പോൾ മുൻ ലോകകപ്പ് റഫറി ക്വളീനയുടെ മുഖമുള്ള സുഡാനി ഫ്രം നൈജീരിയ ഫെയിം ഉണ്ണിനായർ ആഘോഷങ്ങൾക്ക് റെഡ് കാർഡ് നൽകുന്നു. അവിടേക്ക് ഇന്ത്യൻ പതാകയുമായി ബാലൻ എത്തി മുട്ട് കുത്തി നിൽക്കുമ്പോൾ പശ്ചാത്തലത്തിൽ ദേശീയഗാനത്തിന്റെ ഈണം ചേരുന്നു. yes we can എന്ന എഴുതിക്കാണിക്കുന്നിടത്ത് ഇന്ത്യൻ കളിക്കാരൻ സുനിൽ ഛേത്രിയുടെ ഗോൾ ആരവം ഉയരുന്നു.

കവിയും പരിസ്ഥിതി ചിത്രങ്ങളുടെ സംവിധായകനുമായ അലിഫ് ഷായാണ് ഈ സോംഗ് സംവിധാനം ചെയ്തിരിക്കുന്നത്. നിഗീഷ്, സജി, അബിത്, മുബഷിർ എന്നിവർ കാമറ കൈകാര്യം ചെയ്‌തിരിക്കുന്നു. വിപിന്‍ ആണ്‌ എഡിറ്റിംഗ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌.
ലോകകപ്പ് സ്വപ്നങ്ങളുടെ സംഗീതത്തിന്റെ ലിങ്ക്‌ ഇതോടൊപ്പം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close