LatestNewsNews in BriefWorld

ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തെ കണ്ടെത്തി; വിരിഞ്ഞത് ഇന്തോനീഷ്യയിലെ ഉഷ്ണമേഖലാ വനത്തിൽ!

By Web desk

ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ഇന്തോനീഷ്യയിലെ ഉഷ്ണമേഖലാ വനത്തിൽ വിരിഞ്ഞു. റഫ്ലേഷ്യ പുഷ്പത്തിന്റെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഇനമാണ് പടിഞ്ഞാറൻ സുമാത്രയിലെ മരാമ്പുവാങ് നഗരൈ ബാരിനി ഗ്രാമത്തോടു ചോർന്നുള്ള സംരക്ഷിത വനപ്രദേശത്ത് വിരിഞ്ഞത്.

റഫ്ലേഷ്യ ടുന്‍ മൂഡ‍െ എന്ന മാംസളമായിട്ടുള്ള ചുവന്ന പൂവിന്‍റെ മുകളില്‍ പൊള്ളിയ പോലുള്ള പാടുകള്‍ കാണാം. ഈ പൂവിന്‍റെ മൊത്തത്തില്‍ വ്യാസം 111 സെന്‍റീമീറ്റര്‍ വരും. നേരത്തെ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ പുഷ്പത്തിന്‍റെ ഇനത്തിന് വ്യാസം 107 സെന്‍റീമീറ്റര്‍ ആയിരുന്നു. പടിഞ്ഞാറന്‍ സുമാത്രയിലെ കാട്ടില്‍ നിന്നും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത് കണ്ടെത്തിയത്. പിന്നീട് ഇവ ചീഞ്ഞളിഞ്ഞ് പോകും. 19 നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരനായ സര്‍ സ്റ്റാംഫോര്‍ഡ് റഫല്‍സാണ് ഈ പുഷ്പത്തെ കണ്ടെത്തി ലോകത്തെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് ഈ പുഷ്പങ്ങള്‍ക്ക് റഫ്ലെഷ്യ  എന്ന് പേര് നല്‍കിയത്. ഒരാഴ്ചയാണ് ഈ പൂവിന്റെ ആയുസ്സ്.

ഈ പൂവ് കണ്ടെത്തിയ പ്രദേശത്തിനു സമീപം മറ്റ് 4 റഫ്ലേഷ്യ പുഷ്പം കൂടി വരുന്ന മാസങ്ങളിൽ വിരിയുമെന്നാണ് നിഗമനം. ഇപ്പോൾ വിടർന്നു നിൽക്കുന്ന പൂവിന്റെ ഇതളുകൾക്ക് ഇനിയും വ്യാപ്തി വർധിക്കുമെന്നും ഗവേഷകർ പറഞ്ഞു. ഇന്തോനീഷ്യയിലെ നാച്വറൽ റിസോർസ് ആൻഡ് കൺസർവേഷൻ ബോർഡ് അംഗമായ ആഡെ പുട്രയും സംഘവും 2017ൽ ഇവിടെ നിന്നു തന്നെ 107 സെന്റീമീറ്റർ വ്യാസമുള്ള റഫ്ലേഷ്യ പുഷ്പം കണ്ടെത്തിയിരുന്നു.

ലോകത്താകെമാനം 31 ഇനത്തിൽ പെട്ട റഫ്ലേഷ്യ പൂക്കളുണ്ട്. ഇതിൽ റഫ്ലേഷ്യ ട്യുവാൻ മ്യൂഡേ എന്നാണ് ഇപ്പോൾ വിരിഞ്ഞു നിൽക്കുന്ന വിഭാഗത്തിന്റെ പേര്. ഇലയോ തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ പരാദ സസ്യങ്ങളുടെ ഗണത്തിൽ പെട്ടതാണ്. ദുർഗന്ധം പരത്തുന്ന പുഷ്പമാണിത്.

അഞ്ച് ഇതളുകളുള്ള ഈ പുഷ്പത്തിന് നൂറ് സെന്റീമീറ്ററിലധികം വ്യാസവും 15 കിലോയോളം ഭാരവുമുണ്ടാകും. മലായ് ഉപദ്വീപ്, ബോർണിയോ, സുമാത്ര, ഫിലിപ്പീൻസ് എന്നിവിടങ്ങളാണ് കാണപ്പെടാറുള്ളത്. അഴുകിയ മാംസത്തിന്റെ ദുർഗന്ധം വമിക്കുന്നതിനാൽ ‘ശവംനാറി’യെന്നാണ് പ്രാദേശികനാമം.  മലേഷ്യയിലെ സഭ സംസ്ഥാനത്തിന്റെയും തായ്‌ലൻഡിലെ സുരത്താനി പ്രവിശ്യയുടെയും സംസ്ഥാന പുഷ്പമാണ് റഫ്ലേഷ്യ.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close