KeralaLatestLocalNewsNews in Brief

തീരദേശ കണ്ടെയ്ൻമെൻ്റ് സോണായ അഞ്ചുതെങ്ങിൽ ഇന്ന് 32 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു

By Web desk

തിരുവനന്തപുരത്തെ ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്റ് സോണായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ഇന്ന് 32 കൊവിഡ് പോസിറ്റിവ് കേസ്കൾ റിപ്പോർട്ട്‌ ചെയ്തു. അഞ്ചുതെങ്ങ് സെന്റ് ജോസഫ് സ്കൂളിൽ വച്ച് 50 പേരിൽ നടത്തിയ പരിശോധനയിൽ 31 പേർക്കും, ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നടന്ന പരിശോധനയിൽ അഞ്ചുതെങ്ങ് സ്വദേശിയായ ഒരാൾക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.

ഇതിൽ ഒരാൾ പഞ്ചായത്തിലെ ദിവസ വേതന ജീവനക്കാരിയാണ്. അത് കൊണ്ട് തന്നെ പഞ്ചായത്തിൽ അണുനശീകരണം നടത്തി. അവരുമായി സമ്പർക്കത്തിലുള്ളവരുടെ വിവരങ്ങൾ തയ്യാറാക്കി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close